ശബരിമലയിൽ ഇത്തവണ റെക്കോഡ് വരുമാനം

ശബരിമലയില്‍ ഇത്തവണ റെക്കോര്‍ഡ് വരുമാനം. മകരവിളക്ക് ദിവസം വരെയുള്ള നടവരവ് 255 കോടി രൂപ കവിഞ്ഞു. കഴിഞ്ഞ തീര്‍ത്ഥാടന കാലത്ത് ഇതേസമയം 210 കോടി രൂപയാണ് നടവരവ് ഉണ്ടായിരുന്നതെന്നും ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 45 കോടി രൂപയുടെ വര്‍ധനവാണ് ഇത്തവണ ഉണ്ടായത്.
ശബരിമലയിലെ വരുമാനം സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്നില്ലെന്ന് ഇപ്പോള്‍ മിക്കവര്‍ക്കും ബോധ്യമായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ഓരോ ശബരിമല തീര്‍ത്ഥാടന കാലത്തും കോടിക്കണക്കിന് രൂപയാണ് ചെലവാക്കുന്നത്. ഈ തീര്‍ത്ഥാടന കാലത്ത് മാത്രം 38 കോടി രൂപയാണ് സര്‍ക്കാര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രം ചെലവഴിച്ചത്. കഴിഞ്ഞ തീര്‍ത്ഥാടന കാലത്തേക്കാള്‍ ആറ് കോടി രൂപയാണ് കൂടുതലായി മുടക്കിയത്. മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കാന്‍ മുടക്കുന്ന കോടിക്കണക്കിന് രൂപയുടെ പുറമേയാണ് ഇതെന്നും മന്ത്രി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here