അണ്ടര്‍-19 ലോകകപ്പ്; വമ്പന്‍മാരെ അട്ടിമറിച്ച് അഫ്ഗാന്റെ കുഞ്ഞന്‍മാര്‍

ന്യൂസിലാന്‍ഡില്‍ നടക്കുന്ന അണ്ടര്‍-19 ക്രിക്കറ്റ് ലോകകപ്പില്‍ ഗ്രൂപ്പ്ഘട്ട മത്സരങ്ങളിലെ രണ്ടാം മത്സരത്തിലും കുഞ്ഞന്‍മാരായ അഫ്ഗാനിസ്ഥാന് അട്ടിമറി വിജയം. കരുത്തരായ ശ്രീലങ്കയെ അഫ്ഗാനിസ്ഥാന്‍ 32 റണ്‍സിന് തോല്‍പ്പിച്ചു. ഗ്രൂപ്പ് മത്സരങ്ങളില്‍ രണ്ട് കളികളും വിജയിച്ച അഫ്ഗാനിസ്ഥാന്‍ ക്വാര്‍ട്ടര്‍ ഉറപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 284 റണ്‍സ് നേടിയിരുന്നു. മഴ തടസപ്പെടുത്തിയ മത്സരത്തില്‍ ശ്രീലങ്കയുടെ വിജയലക്ഷ്യം 38 ഓവറില്‍ 235 റണ്‍സായി പുനര്‍നിര്‍ണയിച്ചു. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക 37.3 ഓവറില്‍ 202 റണ്‍സിന് എല്ലാവരും പുറത്തായി. ഇബ്രാഹിം സാദ്രന്‍ (86), ഡാര്‍വിഷ് റസൂലി (63), ഇക്രാം അലി (55) എന്നിവരാണ് അഫ്ഗാനിസ്ഥാന്റെ ടോപ് സ്‌കോറര്‍മാര്‍. അഫ്ഗാന്റെ അടുത്ത മത്സരം അയര്‍ലന്‍ഡിനൊപ്പമാണ്. ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനെ അഫ്ഗാനിസ്ഥാന്‍ തോല്‍പ്പിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here