ഒൻപത് ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണം

മരാമത്ത് കരാറുകാരന്റെ കേസ് വിജയിപ്പിച്ച് സർക്കാരിന്റെ ഏഴ് കോടി 67 ലക്ഷം രൂപ തട്ടിയെടുക്കുവാൻ കൂട്ടുനിന്ന ഒൻപത് ഉദ്യോഗസ്ഥർക്കും കരാറുകാരനുമെതിരെ വിജിലൻസ് അന്വേഷണം.
തൃപ്പൂണിത്തുറ ആയുർവേദ ആശുപത്രിയിൽ 350 കിടക്കകളുള്ള കെട്ടിടം നിർമ്മിക്കുവാൻ 5.79 കോടി രൂപയ്ക്ക് കരാറെടുത്ത പി കെ രാമചന്ദ്രന് അധികമായി ഏഴുകോടി 67 ലക്ഷം രൂപ സർക്കാരിൽ നിന്നും തട്ടിയെടുക്കാൻ കൂട്ടുനിന്നുവെന്ന കേസിലാണ് നടപടി. രാമചന്ദ്രനിൽ നിന്നും ഉദ്യോഗസ്ഥർ കോഴവാങ്ങി സർക്കാരിനെ വഞ്ചിക്കാൻ കൂട്ടുനിന്നുവെന്ന ജോമോൻ പുത്തൻപുരയ്ക്കൽ നൽകിയ പരാതിയിലാണ് തിരുവനന്തപുരം വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് അന്വേഷണത്തിന് ഉത്തരവിട്ടത്.
ഒൻപത് ഉദ്യോഗസ്ഥർക്കും കരാറുകാരനും എതിരെ വിജിലൻസ് അന്വേഷണം നടത്തണമെന്നാണ് പരാതിയിലെ ആവശ്യം. എറണാകുളം കളക്ടറേറ്റിലെ ഫിനാൻസ് ഓഫീസർ അജി ഫ്രാൻസിസ് കൊള്ളന്നൂർ, ഫിനാൻഷ്യൽ അസിസ്റ്റൻ പി ജി അനിൽകുമാർ, പൊതുമരാമത്ത് കെട്ടിട വിഭാഗം ഡിവിഷണൽ അ്ക്കൗണ്ടന്റ് വിൻ ഗായത്രി, പൊതുമരാമത്ത് വകുപ്പ് ഇടപ്പള്ളി ഓഫീസിലും തൃശൂർ മധ്യമേഖല ഓഫീസിലും ജോലി ചെയ്തിരുന്ന എക്സിക്യൂട്ടീവ് എൻജിനീയർ കെ ടി ബിന്ദു, എക്സിക്യൂട്ടീവ് എൻജിനിയർ എൻ റെജീന ബീവി, സൂപ്രണ്ടിങ് എൻജിനീയർ കെ ആർ മധുമതി, ഡെപ്യൂട്ടി സൂപ്രണ്ട് എൻജിനീയർ പി വി ബിജി, സീനിയർ ക്ലാർക്ക് അശോകൻ, ക്ലാർക്ക് വി ജെ ആന്റണി എന്നിവർക്കെതിരെയാണ് വിജിലൻസ് അന്വേഷണം. വിജിലൻസ് ഡയറക്ടർ ലോക്നാഥ് ബെഹ്റയുടേതാണ് അന്വേഷണ ഉത്തരവ്.
vigilance investigation against 9 officials
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here