Advertisement

ഇന്ത്യ ചൈന അതിര്‍ത്തി അശാന്തം

January 18, 2018
Google News 0 minutes Read
china

ഡോക്ലാമില്‍ ചൈന സൈനിക സന്നാഹം വര്‍ദ്ധിപ്പിച്ചതായി റിപ്പോര്‍ട്ട്. ഇതിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത് വന്നു. വടക്കന്‍ ഡോക്ലാം പൂര്‍ണമായും കൈയ്യേറി ചൈന സായുധവാഹനങ്ങള്‍ വിന്യസിച്ചതായും ഉയരംകൂടിയ നിരീക്ഷണ ടവറുകളും സ്ഥാപിച്ചതായുമാണ് റിപ്പോര്‍ട്ട്. ജൂണില്‍ റോഡ് നിര്‍മ്മാണം നടത്തിയതിനെ തുടര്‍ന്ന് കുറച്ച് നാളുകള്‍ക്ക് മുമ്പ് സംഘര്‍ഷം രൂക്ഷമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആയുധപ്പുര, ഹെലിപ്പാഡുകള്‍, കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ എന്നിവയും പത്തു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡും നിര്‍മിച്ചിട്ടുണ്ട്. ഡിസംബര്‍ ആദ്യം എടുത്ത ഉപഗ്രഹ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ചൈന മുന്‍പ് നടത്തിയ താത്കാലിക സ്വഭാവമുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ഇവയെന്നും സൂചനയുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here