ശ്രീജീവിന്റെ മരണം; പോലീസിനെതിരെ സര്‍ക്കാര്‍ കോടതിയില്‍

ശ്രീജിവിന്റെ കസ്റ്റഡി മരണത്തില്‍ നിലനില്‍ക്കുന്ന സ്റ്റേ നീക്കണമെന്ന ആവശ്യവുമായി സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. ഒന്നര വര്‍ഷമായി നിലനില്‍ക്കുന്ന സ്‌റ്റേ നീക്കണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം. ഹൈക്കോടതി ഈ ആവശ്യം നാളെ പരിഗണിക്കും. ശ്രീജീവിന്റെ മരണത്തിലെ ദുരൂഹതകള്‍ സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി സെക്രട്ടറിയേറ്റിന് മുന്‍പില്‍ സമരം ചെയ്യുന്ന സഹോദരന്‍ ശ്രീജിത്തുമായി കൂടികാഴ്ച നടത്തിയപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കോടതിയില്‍ സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്ന ഉറപ്പ് നല്‍കിയിരുന്നു. അതേ തുടര്‍ന്നാണ് സര്‍ക്കാരിന്റെ ഈ ഇടപെടല്‍.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here