Advertisement

മിന്നൽ ബസ് ഇടിച്ച് അപകടം; രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്ക്

January 18, 2018
0 minutes Read
bus accident in pakistan killed 27

തിരുവനന്തപുരം കഴക്കൂട്ടത്ത് വാഹനാപകടത്തിൽ രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്ക്. കഴക്കൂട്ടത്തിനടുത്ത് അമ്പലത്തിൻക്കര എന്ന സ്ഥലത്ത് വെച്ച് കെ എസ് ആർ ടി സിയുടെ യുടെ മിന്നൽ ബസും , സ്‌കൂട്ടറും തമ്മിൽ ഇടിച്ചാണ് അപകടം ഉണ്ടായത് . കാര്യവട്ടം ക്യാമ്പസിലെ ഗവേഷക വിദ്യാർത്ഥികളായ അജിത്ത് സി രാമൻ , പ്രദീപ് എന്നീവർക്കാണ് പരിക്കേറ്റത് .

കടയിൽ നിന്ന് സാധനം വാങ്ങി റോഡ് ക്രോസ് ചെയ്യാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടം ഉണ്ടായത്. അപകടത്തിൽപ്പെട്ട ബസ് സ്‌കൂട്ടർ യാത്രക്കാരായ യുവാക്കളെയും വലിച്ച് കൊണ്ട് അൽപ്പദൂരം മുൻപോട്ട് പോയ ശേഷം ആണ് നിർത്തിയത് . തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ഇരുവരും അത്യാസന നിലയിലാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top