ജിഎസ്ടി: 29 ഉത്പന്നങ്ങളുടെ നികുതി കുറച്ചു

ചരക്ക് സേവന നികുതിയിൽ 29 ഉത്പന്നങ്ങളുടെയും 53 സേവനങ്ങളുടേയും നികുതി നിരക്ക് ജിഎസ്ടി കൗൺസിൽ കുറച്ചു. ഇന്നലെ ചേർന്ന യോഗത്തിലാണ് തീരുമാനം. ഇന്ധനവില കുറയ്ക്കുന്നതിലും റിയൽഎസ്റ്റേറ്റ് മേഖലയെ ജിഎസ്ടിയിൽ ഉൾപ്പെടുത്തുന്നതുമടക്കം സുപ്രധാന തീരുമാനങ്ങളൊന്നുമില്ലാതെയാണ് യോഗം പിരിഞ്ഞത്.
29 കരകൗശലവസ്തുക്കളെ നികുതിയിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കി. കേന്ദ്ര ബജറ്റിന് മുന്നോടിയായി നിരക്കുകൾ കുറയ്ക്കുമെന്ന് നേരത്തെ സർക്കാർ പ്രഖ്യാപിച്ചിരുന്നു. ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റിയൽ എസ്റ്റേറ്റ് മേഖലയെ ജിഎസ്ടിയിൽ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ചർച്ചയുണ്ടായി. കേരളത്തിന്റെ എതിർപ്പ് ധനമന്ത്രി തോമസ് ഐസക്ക് യോഗത്തിൽ ഉന്നയിച്ചു.
അതേസമയം, ഡീസൽ, പെട്രോൾ എന്നിവ ജിഎസ്ടിയുടെ പരിധിയിൽ കൊണ്ടുവരുന്ന കാര്യം അടുത്ത കൗൺസിൽ യോഗം ചർച്ച ചെയ്യും. അടുത്ത കൗൺസിൽ യോഗം പത്ത് ദിവസത്തിനകം ചേരും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here