ഇനി വാട്‌സാപ്പിൽ വരുന്ന വീഡിയോ ലിങ്കുകൾ വാട്‌സാപ്പിൽ തന്നെ കാണാം

വാട്‌സാപ്പിൽ പുതിയ ഫീച്ചർ അവതരിപ്പിച്ചു. വാട്‌സാപ്പിൽ വരുന്ന വീഡിയോ ലിങ്കുകൾ ഇനി മുതൽ ആപ്പിൽ തന്നെ കാണാനാകും.
മുമ്പ് യൂട്യൂബ്, മറ്റ് വീഡിയോ ലിങ്കുകൾ എന്നിവ് വാട്‌സാപ്പിൽ വരുമ്പോൾ അവയിൽ ക്ലിക്ക് ചെയ്താൽ വാട്‌സാപ്പിൽ നിന്ന് എക്‌സിറ്റായി അതാത് വീഡിയോയിലേക്ക് പോവുകയായിരുന്നു പതിവ്. എന്നാൽ ഇനി മുതൽ വാട്‌സാപ്പ് എക്‌സിറ്റ് അവാതെ വീഡിയോ വാട്‌സാപ്പിൽ തന്നെ പ്ലേ ആവും.
നിലവിൽ ഐഒഎസ് ഉപയോക്താക്കൾക്കാണ് ഈ ഫീച്ചർ പരീക്ഷണാർത്ഥം ലഭിക്കുന്നതെങ്കിലും വൈകാതെ എല്ലാ ഉപയോക്താക്കൾക്കും ഇത് ലഭിക്കും. ഐഫോണിൻറെ പുതിയ വാട്ട്‌സ്ആപ്പ് പതിപ്പ് v2.17.81 ലാണ് ഈ ഫീച്ചർ ഉള്ളത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here