ഭാര്യയെ ക്രൂരമായി പീഡിപ്പിച്ച ഭർത്താവ് അറസ്റ്റിൽ

ഭാര്യയെ ക്രൂരപീഡനത്തിനിരയാക്കിയ തളിപ്പറമ്പ് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. ഏഴാംമൈൽ ക്രസൻറ് വില്ലയിലെ പുതിയാപറമ്പത്ത് ഉമ്മറിനെയാണ് (55) തളിപ്പറമ്പ് പൊലീസ് പിടികൂടിയത്.
കഴിഞ്ഞ 24നാണ് നിലമ്പൂർ സ്വദേശിനിയെ ഉമ്മർ വിവാഹം കഴിച്ചത്. 80കാരനായ പിതാവും മൂന്നു സഹോദരിമാരുമുൾപ്പെട്ടതാണ് യുവതിയുടെ കുടുംബം. മരിച്ച സഹോദരിയുടെ മക്കളെ സംരക്ഷിക്കുമെന്നും കുടുംബത്തിന് 10 ലക്ഷം രൂപ നൽകുമെന്നുമുള്ള ഉറപ്പിലായിരുന്നുവത്രെ യുവതി വിവാഹത്തിന് സമ്മതിച്ചത്.
എന്നാൽ, 26ന് ഏഴാംമൈലിലെ വീട്ടിലെത്തിയശേഷം മുറിയിൽ പൂട്ടിയിട്ട് ഭക്ഷണംപോലും നൽകാതെ ഉമ്മർ ക്രൂരമായ ലൈംഗികമായും ശാരീരികമായും പീഡിപ്പിച്ചു. പിന്നീട് മൈസൂരുവിലുള്ള വീട്ടിലെത്തിച്ചും മർദിച്ചതിനെ തുടർന്ന് യുവതി ബന്ധുക്കളെ വിവരമറിയിച്ച് രക്ഷപ്പെട്ട് നാട്ടിലെത്തുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here