പാകിസ്ഥാനെതിരായ ട്വന്റി-20 മത്സരത്തില്‍ കിവീസിന് വിജയം

ഏകദിന പരമ്പരയ്ക്ക് പിന്നാലെ ട്വന്റി-20യിലും ന്യൂസിലാന്‍ഡില്‍ പാകിസ്ഥാന് കാലിടറുന്നു. ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ കിവീസ് ഏഴു വിക്കറ്റിനാണ് പാകിസ്ഥനെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 19.4 ഓവറില്‍ ഓള്‍ഔട്ടായി. മറുപടി ബാറ്റിംഗിനിറങ്ങിയ കിവീസ് 15.5 ഓവറില്‍ ലക്ഷ്യത്തിലെത്തി. കിവീസിന് വേണ്ടി കോളിന്‍ മണ്‍റോ 49 റണ്‍സ് നേടി. മണ്‍റോയാണ് കളിയിലെ താരം. റോസ് ടെയ്‌ലര്‍ 22 റണ്‍സ് നേടി. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന് വേണ്ടി ബാബർ അസം (41) മാത്രമാണ് പൊരുതിയത്. കിവീസിന് വേണ്ടി സെത്ത് റാൻസും ടിം സൗത്തിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. നേരത്തേ ഏകദിന പരമ്പര 5-0ത്തിന് ന്യൂസിലാന്‍ഡ് സ്വന്തമാക്കിയിുരുന്നു.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top