Advertisement

പദ്മാവത് നിരോധിക്കണമെന്ന മുഴുവന്‍ ഹര്‍ജികളും സുപ്രീം കോടതി തള്ളി

January 23, 2018
Google News 0 minutes Read

സഞ്ജയ് ലീല ബന്‍സാലി ചിത്രം പദ്മാവത് നിരോധിക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയിലെത്തിയ എല്ലാ ഹര്‍ജികളും നിരുപാധികം തള്ളി കളഞ്ഞു. രാജസ്ഥാന്‍, മധ്യപ്രദേശ് സര്‍ക്കാരുകളും രജപുത്ര കര്‍ണിസേനയും സമര്‍പ്പിച്ച ഹര്‍ജികളാണ് കോടതി തള്ളിയത്. സിനിമ ഇഷ്ടമില്ലാത്തവര്‍ അത് കാണാതിരുന്നാല്‍ മതിയെന്നും അതിന് സിനിമ തന്നെ ബഹിഷ്‌കരിക്കണമെന്ന വാദം ശരിയല്ലെന്നും കോടതി പറഞ്ഞു. വിവാദങ്ങളെ തുടര്‍ന്ന് പദ്മാവതി എന്ന സിനിമയുടെ ആദ്യ പേര് മാറ്റിയാണ് പദ്മാവത് എന്ന പേര് സ്വീകരിച്ചത്. എന്നിട്ടും വിവാദങ്ങള്‍ കെട്ടൊഴിയാത്ത സാഹചര്യമാണ് പലയിടങ്ങളിലും. ജനുവരി 25ന് ചിത്രം തിയേറ്ററുകളിലെത്തും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here