Advertisement

കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ പരാതിയുമായി ദുബായ് കമ്പനി

January 24, 2018
0 minutes Read

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ ദുബായ് കമ്പനിയുടെ പരാതി. കമ്പനിയെ കബളിപ്പിച്ച് പണം തട്ടിയെന്നാണ് പരാതിയില്‍ പറയുന്നത്. ദുബായ് കമ്പനി പ്രതിനിധികള്‍ സിപിഎം പിബിയ്ക്ക് പരാതി കൈമാറിയിട്ടുണ്ടെന്നാണ് അവസാന റിപ്പോര്‍ട്ടുകള്‍. 13 കോടിയുടെ തട്ടിപ്പാണ് പരാതിയില്‍ പറയുന്നത്. യുഎഇയിലെ പല ബാങ്കുകളെയും വ്യക്തികളെയും ബിനോയ് കബിളിപ്പിച്ചിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു. പണം തിരിച്ച് നല്‍കിയില്ലെങ്കില്‍ നിയമപരമായി നേരിടുമെന്നും കമ്പനി പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹസ്സന്‍ അബ്ദുള്ള അല്‍ മര്‍സൂഖിയാണ് പരാതി നല്‍കിയിരിക്കുന്നത്. എന്നാല്‍ തനിക്കെതിരെ ഒരു കേസും ഇല്ലെന്ന് ബിനോയ് കോടിയേരി പ്രതികരിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top