ജോഹന്നാസ്ബര്‍ഗിലും രക്ഷയില്ല; മൂന്നാം ടെസ്റ്റിലും ഇന്ത്യ തകരുന്നു

സൗത്താഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിലും ഇന്ത്യന്‍ ബാറ്റിംഗ് നിര തകര്‍ന്നടിയുന്നു. ജോഹന്നാസ്ബര്‍ഗിലെ ന്യൂ വാണ്ടറേഴ്‌സില്‍ ടോസ് ലഭിച്ച ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ നഷ്ടപ്പെട്ട ഇന്ത്യ ക്യാപ്റ്റന്‍ കോഹ്‌ലിയുടെ അര്‍ദ്ധ സെഞ്ച്വറിയുടെ മികവിലാണ് ഭേദപ്പെട്ട സ്‌കോറില്‍ എത്തിയിരിക്കുന്നത്. ഒടുവില്‍ റിപ്പോര്‍ട്ടുകള്‍ ലഭിക്കുമ്പോള്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സ് മാത്രമാണ് നേടിയിരിക്കുന്നത്. കോഹ്‌ലി 54 റണ്‍സ് നേടി പുറത്തായപ്പോള്‍ മുരളി വിജയ് (8), ലോകേഷ് രാഹുല്‍ (0), അജിങ്ക്യ രഹാനെ (9) എന്നിവര്‍ രണ്ടക്കം കാണാതെ പുറത്തായി. 156 പന്തുകളില്‍ നിന്ന് 34 റണ്‍സുമായി ചേതേശ്വര്‍ പൂജാരയും റണ്‍സൊന്നുമെടുക്കാതെ പാര്‍ഥിവ് പട്ടേലുമാണ് ഇപ്പോള്‍ ക്രീസില്‍. റബാഡ, ഫിലാന്‍ഡര്‍, എന്‍ഗിഡി, മോണ്‍ മോര്‍ക്കല്‍ എന്നിവര്‍ സൗത്താഫ്രിക്കയ്ക്ക് വേണ്ടി ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here