Advertisement

എ.കെ ശശീന്ദ്രനെതിരായ ഫോണ്‍കെണി വിവാദം; പരാതിയില്ലെന്ന് മാധ്യമപ്രവര്‍ത്തക

January 24, 2018
Google News 0 minutes Read

മുന്‍ ഗതാഗതമന്ത്രി എ.കെ ശശീന്ദ്രനെതിരായ ഫോണ്‍കെണി വിവാദത്തില്‍ പരാതിക്കാരിയായ മാധ്യമപ്രവര്‍ത്തക വീണ്ടും മൊഴിമാറ്റി. ശശീന്ദ്രനെതിരെ തനിക്ക് പരാതിയൊന്നുമില്ലെന്ന് പരാതിക്കാരി പറഞ്ഞു. ഫോണില്‍ തന്നോട് അശ്ലീലമായി സംസാരിച്ചത് എ.കെ ശശീന്ദ്രനാണോയെന്ന് തനിക്ക് ഉറപ്പില്ലെന്നാണ് പരാതിക്കാരിയായ മാധ്യമപ്രവര്‍ത്തകയുടെ പുതിയ മൊഴി. തന്നോട് ഔദ്യോഗിക വസതിയില്‍വെച്ച് ശശീന്ദ്രന്‍ മോശമായി പെരുമാറിയിട്ടില്ലെന്നും പരാതിക്കാരി പറഞ്ഞിട്ടുണ്ട്. ജനുവരി 27ന് തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി കേസിന്റെ വിധി പറയും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here