വളര്‍ത്തുനായ അതിക്രൂരമായി കൊല്ലപ്പെട്ട നിലയില്‍; യുവാവിന്റെ പോസ്റ്റ് വൈറല്‍ ആകുന്നു

പ്രതികാരവും പ്രതിഷേധവും ഒരിക്കലും മിണ്ടാപ്രാണികളോടാകരുത്. എറണാകുളം ഞാറയ്ക്കല്‍ സ്വദേശി ജിതേന്ദ്രദാസ് എന്ന യുവാവിന്റെ ഫെയ്സ് ബുക്ക് പോസ്റ്റില്‍ ഇത്തരം ഒരു ക്രൂരതയുടെ അനുഭവകഥയാണുള്ളത്. ബോക്സര്‍ വിഭാഗത്തില്‍പ്പെട്ട ജിതേന്ദ്ര ദാസിനെ വളര്‍ത്തുനായയാണ് ക്രൂരമായ അടിയേറ്റ് മരിച്ചത്. അയല്‍ക്കാരന്‍ തന്നെയാണ് നായയെ കൊന്നതെന്ന് ജിതേന്ദ്രദാസ് പറയുന്നു. തലയോട്ടിയും മുഖവും തകര്‍ന്ന നിലയിലാണ് നായുടെ മൃതദേഹം കണ്ടെത്തുന്നത്. ഈ മാസം 23നാണ് നായയെ കാണാതാകുന്നത്. തുടര്‍ന്ന് നടത്തിയെ തെരച്ചിലിലാണ് നായുടെ മൃതദേഹം ലഭിക്കുന്നത്. ഇയാള്‍ മുന്‍പും മിണ്ടാപ്രാണികളെ ഇത്തരത്തില്‍ ഉപദ്രവിക്കുകയും കൊന്നുകളയുകയും ചെയ്തിട്ടുണ്ടെന്നും ജിതേന്ദ്ര ദാസ് പറയുന്നു.
ജിതേന്ദ്രദാസിന്റെ ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം വായിക്കാം.
മാനസികമായ ഒരുപാട് ബുദ്ധിമുട്ടുകളോട് കൂടി എഴുതുന്ന പോസ്റ്റാണിത് .ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ച(23/01/18) എന്‍റെ വീട്ടിലെ വളര്‍ത്തു നായയെ അയല്‍ക്കാരനും ,ഞാറക്കല്‍ സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറുമായ സുനി തല്ലിക്കൊന്നു .ഒന്നര വയസ്സുള്ള ബോക്സര്‍ ഇനത്തില്‍ പെട്ട നായയെ,ഒരു മിണ്ടാപ്രാണി എന്ന പരിഗണന പോലും നല്‍കാതെയാണ് ഈ ക്രൂര കൃത്യം ചെയ്തിരിക്കുന്നത് .എല്ലാവരോടും ഇണങ്ങി പെരുമാറുന്ന അവനെ ,ഒരു വളര്‍ത്തു നായ ആയിട്ടല്ല ..കുടുംബത്തിലെ ഒരു അംഗത്തെ പോലെയാണ് കണ്ടിരുന്നത് .അന്നേ ദിവസം കാണാതായ അവനെ അന്വേഷിച്ചു നടക്കുമ്പോളാണ് ,പ്രസ്തുത വ്യക്തി അവനെ തല്ലിക്കൊന്ന വിവരം അറിയുന്നത് .തകര്‍ന്നു പോവുന്ന കാഴ്ചയായിരുന്നു അത് .എന്തെങ്കിലും പ്രശ്നം ഉണ്ടായിരുന്നെങ്കില്‍ ഞങ്ങളോട് ആരോടെങ്കിലും ഒരു വാക്ക് പറയാമായിരുന്നു അയാള്‍ക്ക് .പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം ,തലയില്‍ ഒന്നിലേറെ തവണ അടിച്ചിട്ടുണ്ട് ,തലയോട്ടിയും മുഖവും തകര്‍ന്നു പോയിട്ടുണ്ട് .മൃഗ സംരക്ഷണ വകുപ്പ് പ്രകാരം പിഴയും തടവ് ശിക്ഷയും ലഭിക്കുന്ന കുറ്റ കൃത്യമാണിത് .ഇയാള്‍ മുന്‍പും മിണ്ടാപ്രാണികളെ ഇത്തരത്തില്‍ ഉപദ്രവിക്കുകയും കൊന്നുകളയുകയും ചെയ്തിട്ടുണ്ട് .ഇയാളുടെ പേരില്‍ ഞാന്‍ കേസ് കൊടുത്തിട്ടുണ്ട് എങ്കിലും ,ഇപ്പോളും മുഖത്തെ കൊലച്ചിരി മാഞ്ഞിട്ടില്ല ..ഇത് വായിക്കുന്ന നിങ്ങളില്‍ ആര്‍ക്കെങ്കിലും “വെറുമൊരു പട്ടിയല്ലേ,എന്തിനാണ് ഇതിന്‍റെ പുറകെ നടക്കുന്നത് ” എന്ന് തോന്നുന്നുണ്ട് എങ്കില്‍ ,എനിക്കവരോട് പറയാനുള്ളത് പ്രതികരിക്കാനും പ്രതിരോധിക്കാനും ശേഷിയില്ലാത്ത ഒരു ‘നിസ്സാര മൃഗത്തിന്റെ’ ജീവന്‍ ഇല്ലാതാക്കുന്നതാണ് ഏറ്റവും വലിയ കുറ്റ കൃത്യം .യാതൊരു വിധ കരുണയുമില്ലാതെ ഒരു ജീവനെ ഇല്ലാതാക്കാന്‍ സാധിക്കുന്ന മനോനിലയുള്ള വ്യക്തികള്‍ ഈ സമൂഹത്തിനു തന്നെ ആപത്താണ് .
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here