Advertisement

ശശീന്ദ്രന്‍ കുറ്റവിമുക്തനായാല്‍ ഉടന്‍ മന്ത്രിയാക്കും; ടി.പി പീതാംബരന്‍

January 27, 2018
Google News 0 minutes Read
NCP

ഫോണ്‍ കെണി വിവാദത്തില്‍ കുറ്റാരോപിതനായ മുന്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ കുറ്റവിമുക്തനാണെന്ന് കോടതി വിധിച്ചാല്‍ ഉടന്‍ തന്നെ ശശീന്ദ്രനെ എന്‍സിപിയുടെ ഒഴിഞ്ഞുകിടക്കുന്ന മന്ത്രി സ്ഥാനത്തേക്ക് എത്തിക്കുമെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി പീതാംബരന്‍. ശശീന്ദ്രനെതിരായ കേസ് ഇന്ന് പരിഗണിക്കാനിരിക്കെയാണ് ടി.പി പീതാംബരന്‍ പാര്‍ട്ടി അഭിപ്രായം അറിയിച്ചത്. എന്നാല്‍ കേസിന്റെ വിധി താല്‍ക്കാലികമായി മാറ്റിവച്ചിട്ടുണ്ട്. ശശീന്ദ്രന്റെ കേസില്‍ വിധി പറയുന്നത് നീട്ടണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ മറ്റൊരു ഹര്‍ജി വന്നതിനാലാണ് വിധി പറയുന്നത് കോടതി മാറ്റിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here