വട്ടവടയിൽ ഇന്ന് ഹർത്താൽ

BJP hartal today tvm kolla shops shut down on nov first hartal in thrithala tomorrow hartal in kannur today

ഇടുക്കി വട്ടവടയിൽ സിപിഎം പഞ്ചായത്ത് അംഗത്തിന് കുത്തേറ്റതിൽ പ്രതിഷേധിച്ച് സിപിഎം ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. വികസന സ്റ്റാൻറിംഗ് കമ്മറ്റി അംഗം കുമാറിനാണ് കുത്തേറ്റത്. സംഭവത്തിനു പിന്നിൽ ബിജെപിയാണെന്ന് സിപിഎം ആരോപണം.

കോവിലൂർ ടൗണിൽ വച്ചാണ് പഞ്ചായത്ത് അംഗം കുമാറിന് കുത്തേറ്റത്. കുമാറിനെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടക്ക് പിൻഭാഗത്താണ് കുത്തേറ്റത്. പരുക്ക് ഗുരുതരമല്ല. ബിജെപി പ്രവർത്തകനായ അറിവഴകനാണ് കുത്തിയതെന്ന് കുമാർ പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. കുമാർ കോവിലൂർ ടൗണിൽ നിൽക്കുമ്പോൾ ബൈക്കിലെത്തിയ അറിവഴകനുമായി വാക്കുതർക്കമുണ്ടാകുകയും തുടർന്ന് കുത്തുകയുമായിരുന്നു.

cpm

സംഭവത്തിനു ശേഷം ബൈക്കിൽ രക്ഷപെട്ട അറിവഴകൻ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം സിഡിഎസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വട്ടവടയിൽ സിപിഎം-ബിജെപി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൻറെ തുടർച്ചയാണിത്. സംഘർഷ സാധ്യത കണക്കിലെടുത്ത് മൂന്നാർ സിഐയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top