ഉത്തർപ്രദേശിൽ സംഘർഷം; 144 പ്രഖ്യാപിച്ചു

ഉത്തർപ്രദേശിലെ കസ്ഗഞ്ച് ജില്ലയിൽ കഴിഞ്ഞ ദിവസം ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിന്റെ തുടർച്ചയായി ഏറ്റുമുട്ടൽ വ്യാപിക്കുന്നു. കഴിഞ്ഞ ദിവസം വെടിയേറ്റു മരിച്ച ചന്ദൻ ഗുപ്തയുടെ സംസ്‌കാര ചടങ്ങുകൾക്കു ശേഷമാണ് ഇരു സമുദായങ്ങൾ തമ്മിൽ വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. സുരക്ഷാ നടപടികളുടെ ഭാഗമായി ജില്ലയിൽ ഇന്റർനെറ്റ് സംവിധാനങ്ങൾ വിച്ഛേദിച്ചിരിക്കുകയാണ്. ജില്ലയിൽ 144 പ്രഖ്യാപിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് അനുമതിയില്ലാതെ നടത്തിയ റാലിക്കിടെയാണ് നെഞ്ചിൽ വെടിയേറ്റ് 22 കാരനായ ചന്ദൻ ഗുപ്ത മരിച്ചത്. തുടർന്നാണ് ഇരു ഇരുവിഭാവും തമ്മിൽ സംഘർഷം രൂക്ഷമായത്. തിരങ്കയാത്ര എന്ന പേരിൽ ഒരു വിഭാഗം നടത്തിയ ബൈക്ക് റാലിക്കിടെ ഉയർന്ന ചില മുദ്രാവാക്യങ്ങളാണ് സംഘർഷത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു.
144 declared in Uttarpradesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here