Advertisement

കോടതി വിധിയിലൂടെ പൂച്ച നേടിയെടുത്തത് അഞ്ച് കോടി !

January 28, 2018
1 minute Read
Grumpy Cat wins 5 crore

കോടതി വിധിയിലൂടെ പൂച്ച നേടിയെടുത്തത് അഞ്ച് കോടി ! അവിശ്വസനീയം എന്ന് തോന്നുമെങ്കിലും സംഗതി സത്യമാണ്. യുഎസ്സിലാണ് സംഭവം. പൂച്ചയുടെ ചിത്രം നിയമവിരുദ്ധമായി കോഫി കമ്പനി ഉപയോഗിച്ചതിനാണ് പിഴ.

പൂച്ചയുടെ പേര് ഗ്രഫി. തന്റെ സ്വതസിദ്ധമായ രൗദ്ര ഭാവം കൊണ്ട് ചെറുപ്പം തൊട്ട് തന്നെ സമൂഹ മാധ്യമങ്ങളിൽ ഏറെ പ്രചാരം നേടിയ പൂച്ചയാണ് ഗ്രഫി. ആറ് വയസ്സുകാരനായ പൂച്ചയുടെ ഉടമസ്ഥൻ ടബാത്ത ബണ്ടേസന് അമേരിക്കയിലെ പ്രശസ്ത കമ്പനിയായ ഗ്രിനഡെ അഞ്ചു കോടി രൂപ നൽകണമെന്ന് കാണിച്ച് കാലിഫോർണിയ ഫെഡറൽ കോടതിയാണ് ഉത്തരവിറക്കിയത്.

ഗ്രഫിയുടെ ഈ വിപണി മൂല്യം മനസ്സിലാക്കിയ ടബാത്ത ബണ്ടേസൺ ഈ പൂച്ചയെ മുഖചിത്രമാക്കി ഗ്രുംപ്പുച്ചിനോ എന്ന പേരിൽ ഒരു ശീതള പാനീയം പുറത്തിറക്കി അത് വൻ വിജയമാവുകയും ചെയ്തു.

ഇതോടെ ഈ പൂച്ചയുടെ ചിത്രത്തിന് ആവശ്യക്കാരേറി. ഇതിനെ തുടർന്ന് ഗ്രഫിയുടെ ചിത്രം മറ്റ് കമ്പനികൾക്ക് നൽകുന്നതിനുള്ള അവകാശം വിൽക്കുന്നതിനായി ബണ്ടേസൺ ഒരു കോപ്പിറൈറ്റ് കമ്പനി തുടങ്ങി. ഇദ്ദേഹത്തിന്റെ അനുവാദമില്ലാതെ ആർക്കും ഗ്രഫിയുടെ ചിത്രങ്ങൾ ഉപയോഗിക്കാൻ സാധിക്കുമായിരുന്നില്ല.

ഇതിനിടയിലാണ് ഗ്രീനഡ് കോഫി കമ്പനി തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് വേണ്ടി ഈ പൂച്ചയുടെ ചിത്രം വാങ്ങിയത്. കോഫി ഉൽപ്പന്നങ്ങൾക്ക് മാത്രമായിരുന്നു ഗ്രീനഡിന് പൂച്ചയുടെ ചിത്രങ്ങൾ ഉപയോഗിക്കാനുള്ള അവകാശം. എന്നാൽ അടുത്തിടെ ഗ്രിനഡ് പുറത്തിറക്കിയ ടീ ഷർട്ടിലും ഗ്രഫിയുടെ ചിത്രങ്ങൾ ഉപയോഗിച്ചതിനെ തുടർന്നാണ് ബണ്ടേസൺ കോടതിയെ സമീപിച്ചത്.

Grumpy Cat wins 5 crore

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top