Advertisement

തമിഴ്നാട്-കര്‍ണ്ണാടക അതിര്‍ത്തിയില്‍ അപകടം: മൂന്ന് മലയാളികള്‍ മരിച്ചു

January 30, 2018
Google News 1 minute Read
accident

തമിഴ്നാട്-കര്‍ണ്ണാടക അതിര്‍ത്തിയില്‍ വാഹനാപകടം. തലശ്ശേരി സ്വദേശികളായ മൂന്ന് മലയാളികള്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. ബെംഗളൂരു ആര്‍ടി നഗറില്‍ സ്ഥിരതാമസക്കാരായ തലശ്ശേരി സ്വദേശികളായ വി രാമചന്ദ്രന്‍, ഭാര്യ ഡോ അംബുജം, ഇവരുടെ ഡ്രൈവര്‍ എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ കൃഷ്ണഗിരിയ്ക്ക് സമീപത്താണ് അപകടം നടന്നത്. അമിത വേഗതയില്‍ എത്തിയ ലോറി ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ ഇടിയ്ക്കുകയായിരുന്നു. അപകടത്തില്‍ മൂവരും തത്ക്ഷണം മരിച്ചു. മൃതദേഹം ഹൊസൂര്‍ സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കള്‍ എത്തിയ ശേഷം മൃതദേഹം വിട്ടു കൊടുക്കും.

accident

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here