Advertisement

ഈ വിമാനം പുസ്തകശാലയാകുന്നു

January 30, 2018
Google News 1 minute Read
airplane to be library

ഒരു വിമാനം പുസ്തകശാലയാകാൻ ഒരുങ്ങുന്നു. കേട്ടുകേൾവി പേലുമില്ലാത്ത ഈ പദ്ധതിക്ക് തുടക്കം കുറിക്കുകയാണ് തുർക്കിയിൽ.

തുർക്കിയിലെ ത്രാബ്‌സൺ വിമാനത്താവളത്തിൽ റൺവേയിൽ നിന്നും തെന്നിമാറി വൻ അപകടത്തിൽപ്പെട്ട വിമാനമാണ് പുസ്തകശാലയാക്കുന്നത്. ഈ മാസം 13നാണ് പെഗാസസ് എയർവേസിൻറെ വിമാനം റൺവേയിൽ നിന്നും തെന്നിമാറി ബ്ലാക് സീയിൽ മുങ്ങുന്നതിന് സമീപമെത്തിയത്. ഭാഗ്യത്തിന് വിമാനത്തിലുണ്ടായിരുന്ന 162 യാത്രക്കാരും ആറ് ജീവനക്കാരും പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടു.

airplane to be library

വിമാനം തെന്നിമാറിയത് സംബന്ധിച്ച് പ്രാദേശിക തലത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിമാനത്തിൻറെ വലത്തേ എഞ്ചിന് പെട്ടെന്ന് വേഗത വർധിച്ചെന്നും ഇതോടെ വിമാനം കടലിന് അഭിമുഖമായി ഇടത്തോട്ട് ചെരിയുകയായിരുന്നുവെന്നുമാണ് പൈലറ്റുമാർ അന്വേഷണ സംഘത്തിന് മൊഴി നൽകിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സമുദ്രത്തിൽ നിന്നും വീണ്ടെടുത്ത ഭാഗത്താണ് വിമാനത്താവളം പടുത്തുയർത്തിയിട്ടുള്ളത്.

പതിനെട്ടാം തിയതിയാണ് കടലിന് അഭിമുഖമായി നിന്ന വിമാനം ഉയർത്തി മറ്റൊരു സ്ഥാനത്തേക്ക് മാറ്റിയത്. വിമാനം ഒരു പുസ്തകശാലയാക്കി മാറ്റാൻ നഗരസഭക്ക് കൈമാറണമെന്ന് മേയർ പെഗാസസ് കമ്പനിയോട് അഭ്യർഥിച്ചിട്ടുണ്ട്. പ്രതികരണം അനുകൂലമാണെന്നും വിമാനം വാടകയ്ക്ക് എടുത്തതായതിനാലും ഇൻഷുറൻസ് കമ്പനിയുമായി കൂടിയാലോചിച്ച ശേഷം അന്തിമ തീരുമാനം അറിയിക്കാമെന്നാണ് അറിയിച്ചിട്ടുള്ളതെന്നും മേയർ പറഞ്ഞു.

airplane to be library

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here