കുട്ടന്‍പിള്ളയുടെ ശിവരാത്രി; മോഷന്‍ പോസ്റ്റര്‍ മമ്മൂട്ടി പുറത്തിറക്കി

സുരാജ് വെഞ്ഞാറമ്മൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം കുട്ടന്‍പിള്ളയുടെ ശിവരാത്രിയുടെ ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്റര്‍ മമ്മൂട്ടി പുറത്ത് വിട്ടു.  ജീന്‍മാര്‍ക്കോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കുട്ടന്‍പിള്ളയുടെ ശിവരാത്രി’. സുരാജ് വെഞ്ഞാറമ്മൂട് ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ കോണ്‍സ്റ്റബിള്‍ കുട്ടന്‍പിള്ളയെയാണ് അവതരിപ്പിക്കുന്നത്. ആലങ്ങാട് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജി നന്ദകുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരു വിരമിച്ച പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് സുരാജ് എത്തുന്നത്.  ശ്രിന്ദ, മിഥുന്‍ രമേശ്, കൊച്ചുപ്രേമന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പാലക്കാടും ഒറ്റപ്പാലവുമാണ് പ്രധാന ലൊക്കേഷനുകള്‍. കുടുംബബന്ധങ്ങളുടെ കഥ പറയുന്ന സിനിമയാണിത്

27067471_2055938881099794_6322121260088040370_n27067799_2055938631099819_3452935613436497784_n26993892_2055938571099825_1181947848758720862_n27654932_2055938574433158_6418387553229840864_n27545199_2055938634433152_6802505610384168721_n

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top