രാജ്യസുരക്ഷയ്ക്ക് വെല്ലുവിളിയാകുന്ന കുടിയേറ്റങ്ങള്‍ അനുവദിക്കില്ലെന്ന് ട്രംപ്

കുടിയേറ്റം സംബന്ധിച്ച് പുതിയ നിയമങ്ങള്‍ കൈക്കൊള്ളണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. രാജ്യത്തിന്റെ സുരക്ഷയ്ക്ക് വെല്ലുവിളിയാകുന്ന കുടിയേറ്റങ്ങള്‍ ഒരു തരത്തിലും അനുവദിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. യുഎസ് കോണ്‍ഗ്രസ് സ്റ്റേറ്റ് ഓഫ് യൂണിയനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കയുടെ താല്‍പര്യങ്ങളെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന കുടിയേറ്റക്കാരെ മാത്രമേ
രാജ്യത്ത് അനുവദിക്കുകയുള്ളൂ എന്നാണ് ട്രംപിന്റെ നിലപാട്. രാജ്യത്തിന് സംഭാവനകള്‍ നല്‍കാന്‍ കഴിവുള്ളവരാണോ പൗരന്‍മാര്‍ എന്ന് അന്വേഷിച്ച ശേഷമേ അത്തരം കുടിയേറ്റക്കാരേ രാജ്യം അംഗീകരിക്കുകയുള്ളൂ എന്നും ട്രംപ് പറഞ്ഞു. കുടിയേറിയവര്‍ അവരുടെ ബന്ധുക്കളെ കൂടി കൊണ്ടുവരുന്ന ചെയിന്‍ ഇമിഗ്രേഷന്‍ അനുവദിക്കില്ല. നിയമവിരുദ്ധ കുടിയേറ്റക്കാര്‍ നടത്തിയ കുറ്റകൃത്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ വിശദീകരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here