Advertisement

ശശീന്ദ്രന്‍ കേസ്; കീഴ്‌ക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പുതിയ ഹര്‍ജി

January 31, 2018
Google News 0 minutes Read
A.K Sasindran 5

മുന്‍ മന്ത്രി എ.കെ ശശീന്ദ്രനെതിരായ ഫോണ്‍ കെണി കേസില്‍ കീഴ്‌ക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി. ഹര്‍ജി അടിയന്തിരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് മഹാലക്ഷ്മിയാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കീഴ്‌ക്കോടതിയിലും മഹാലക്ഷ്മി ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. അന്ന് ഹര്‍ജി തള്ളികളഞ്ഞാണ് കീഴ്‌ക്കോടതി ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയത്. പരാതിക്കാരിയായ മാധ്യമപ്രവര്‍ത്തകയ്ക്ക് പരാതിയൊന്നുമില്ലെന്ന് കോടതിയെ അറിയിച്ചതിന് ശേഷമാണ് കീഴ്‌ക്കോടതി ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയത്. പരാതിക്കാരിയായ മാധ്യമപ്രവര്‍ത്തക പരാതിയില്ലെന്ന് കോടതിയെ നേരിട്ട് അറിയിച്ച സാഹചര്യമുള്ളതിനാല്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന പുതിയ ഹര്‍ജി നിലനില്‍ക്കാനും സാധ്യത കുറവാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here