കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി കുറ്റം സമ്മതിച്ചു

സിറോ മലബാർസഭ ഭൂമി ഇടപാടിൽ ക്രമക്കേട് നടന്നുവെന്ന് കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയുടെ കുറ്റസമ്മതം. വൈദിക സമിതി നിയോഗിച്ച അന്വേഷണ കമ്മീഷന് എഴുതിയാണ് മൊഴി നല്‍കിയത്. എറണാകുളം – അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാടാണ് വിവാദമായത്. ഫാദർ ബെന്നി മാരാംപറമ്പിൽ അധ്യക്ഷനായ സമിതിയുടെ അന്തിമ റിപ്പോർട്ടിലാണ് കർദിനാളിന്‍റെ കുറ്റസമ്മത മൊഴിയുള്ളത്.
ഭൂമി വിൽപ്പനയിൽ സഭാ നിയമങ്ങളോ സിവിൽ നിയമങ്ങളോ ലംഘിക്കാൻ ഉദ്ദേശിച്ചിരുന്നില്ല.എന്നാൽ ചില ക്രമക്കേടുകൾ സംഭവിച്ചു. അതിൽ ദുഖമുണ്ടെന്നാണ് മൊഴിയില്‍ ഉള്ളത്. ഭൂമി വിൽപ്പനയ്ക്ക് സാജു വർഗീസ് കുന്നേലിനെ ഇടനിലക്കാരനാക്കിയത് താനാണെന്നും കർദിനാൾ പറയുന്നുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here