കന്നത്തില്‍ മുത്തമിട്ടാലിലെ അമുദ വിവാഹിതയാകുന്നു

karthika

തമിഴ് നടന്‍ പാര്‍ത്ഥിപന്റേയും നടി സീതയുടേയും മകള്‍ കീര്‍ത്തന വിവാഹിതയാകുന്നു. വരന്‍ ആരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. ചെന്നൈയിലെ ലീല പാലസില്‍ മാര്‍ച്ച് എട്ടിനാണ് വിവാഹം. 2002ല്‍ പുറത്തിറങ്ങിയ മണിരത്നത്തിന്റെ കന്നത്തില്‍ മുത്തമിട്ടാല്‍ എന്ന സിനിമയിലെ പ്രധാനവേഷം ചെയ്ത പെണ്‍കുട്ടിയായി എത്തിയത് കീര്‍ത്തനയായിരുന്നു. ആ ചിത്രത്തിലെ അഭിനയത്തിന് ആ വര്‍ഷത്തെ ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരവും നിരവധി മറ്റ് പുരസ്കാരങ്ങളും കീര്‍ത്തനയ്ക്ക് ലഭിച്ചിരുന്നു. ഈ ചിത്രം ഇറങ്ങുന്നതിന് ഒരു വര്‍ഷം മുമ്പാണ് പാര്‍ത്ഥിപനും സീതയും വിവാഹമോചിതരാകുന്നത്. ആദ്യ ചിത്രത്തിന് ശേഷം കാര്‍ത്തിക ഒരു ചിത്രത്തിലും അഭിനയിച്ചിട്ടില്ല.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More