Advertisement

റോട്ടര്‍ഡാം ചലച്ചിത്ര മേള; നിര്‍ബന്ധമായി കാണേണ്ട ചിത്രങ്ങളുടെ പട്ടികയില്‍ പേരന്‍പ്

January 31, 2018
Google News 0 minutes Read
peranpu

ലോകത്തെ തന്നെ വലിയെ ചലച്ചിത്രമേളയായ റോട്ടര്‍ ഡാം ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവല്ലിലെ ഉദ്ഘാടന ചലച്ചിത്രമായി ഇന്നലെ പ്രദര്‍ശിപ്പിച്ചത് മമ്മൂട്ടിയുടെ തമിഴ് ചിത്രം പേരന്‍പ്. ദേശീയപുരസ്കാര ജേതാവായ റാം സംവിധാനം ചെയ്ത ചിത്രമാണിത്. അമുധം എന്ന ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അഭിനയിച്ചത്. ഈ കഥാപാത്രത്തെ വാനോളം പുകഴ്ത്തുകയാണ് വിദേശ മാധ്യമങ്ങള്‍ ഇപ്പോള്‍. രാജ്യാന്തര നിരൂപകര്‍വരെ ചിത്രത്തെ പുകഴ്ത്തി രംഗത്ത് എത്തിയിട്ടുണ്ട്. മേളയില്‍ നിര്‍ബന്ധമായി കാണേണ്ട 20ചിത്രങ്ങളുടെ കൂട്ടത്തിലും പേരന്‍പ് ഇടം പിടിച്ചു.

ശ്രീകര്‍ പ്രസാദാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.ട്രാന്‍സ് ജെന്ററായ അഞ്ജലി അമീറും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തില്‍ അഭിനയിച്ചിട്ടുണ്ട്. സിദ്ധിക്ക്, സുരാജ് വെഞ്ഞാറമ്മൂട് സമുദ്രക്കനി, കനിഹ, അഞ്ജലി, ബേബി സാധന എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. സംവിധായകൻ റാം, നിർമാതാവ് ആർ.എൽ.തേനപ്പൻ, മറ്റൊരു നിർമാതാവ് ജെ.സതീഷ്‌‌കുമാർ തുടങ്ങിയവർ മേളയിൽ പങ്കെടുക്കുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here