സൗബിന്റെ പുതിയ ചിത്രത്തില്‍ നായകന്‍ മമ്മൂട്ടി?

പറവയുടെ സൂപ്പര്‍വിജയത്തിനു ശേഷം സൗബിന്‍ ഷാഹിര്‍ സംവിധാനംചെയ്യുന്ന പുതിയ ചിത്രത്തില്‍ മമ്മൂട്ടി നായകനാകുമെന്ന് സൂചന. നെക്സ്റ്റ്’ എന്ന അടിക്കുറിപ്പോടെ സൗബില്‍ ഇന്‍സ്റ്റാഗ്രാമില്‍ മമ്മൂട്ടിയോടൊപ്പം ഉള്ള ചിത്രം പങ്കുവച്ചതോടെയാണ് ഈ ചോദ്യത്തിനും ചൂട് പിടിച്ചത്. ദുല്‍ഖര്‍ സല്‍മാന്‍ ഇതിന് താഴെയായി കാണ്ട് വെയ്റ്റ് എന്ന കമന്റ് കൂടി ഇട്ടതോടെ ഇത് കൂടുതല്‍ ചര്‍ച്ചയാവുകയും ചെയ്തു.തുടര്‍ന്ന് ആഷിഖ് അബുവടക്കമുള്ളവര്‍ ആശംസയുമായി കമന്റ് ചെയ്തു. റോസപ്പൂ, മോഹന്‍ലാല്‍, സുഡാനി ഫ്രെം നൈജീരിയ എന്നിങ്ങനെ മൂന്ന് സിനിമകള്‍ സൗബിന്റേതായി പുറത്തിറങ്ങാനുണ്ട്. ഷാജി പാടൂര്‍ സംവിധാനം ചെയ്യുന്ന ‘അബ്രഹാമിന്റെ സന്തതികളില്‍’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് ഇപ്പോള്‍ മമ്മൂട്ടി.
soubin
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here