Advertisement

ത്രിപുര മുഖ്യമന്ത്രി മാണിക് സര്‍ക്കാറിന്റെ ആകെ സമ്പാദ്യം 3930രൂപ!!

January 31, 2018
Google News 0 minutes Read
manik sarkar

സിപിഎം പോളിറ്റ് ബ്യൂറോ അംഗവും നിയമസഭാംഗവുമായ ത്രിപുര മുഖ്യമന്ത്രിയുടെ സമ്പാദ്യം കേവലം 3930രൂപ!! തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യമുള്ളത്. ഇതു വരെ ആദായ നികുതി അടയ്ക്കേണ്ടി വന്നിട്ടില്ലാത്ത ഇദ്ദേഹം മുഖ്യമന്ത്രി എന്ന നിലയിലുള്ള ശമ്പളം മുഴുവന്‍ സിപിഎമ്മിന്റെ അക്കൗണ്ടിലേക്കാണ് നല്‍കുന്നത്. തിരിച്ച് പാര്‍ട്ടി നിത്യവൃത്തിയ്ക്കായി നല്‍കുന്ന 5000രൂപ കൈപ്പറ്റുന്നുണ്ട്. കയ്യില്‍ 1520രൂപയും ബാങ്ക് അക്കൗണ്ടില്‍ 2410രൂപയുമാണുള്ളത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here