ബഡ്ജറ്റ് 2018; കാർഷിക മേഖലയ്ക്ക് ഊന്നൽ

നരേന്ദ്ര മോഡി സർക്കാറിന്റെ അവസാനത്തെ സമ്പൂർണ്ണ ബജറ്റ് അവതരണം ആരംഭിച്ചു. ധനകാര്യ മന്ത്രിഅരുൺ ജെയറ്റ് ലിയാണ് ബജറ്റ് അവതരിപ്പിക്കുന്നത്. കാർഷിക മേഖലയ്ക്ക് ഊന്നൽ നൽകികൊണ്ടാണ് ബഡ്ജറ്റ് ആരംഭിച്ചത്. കാർഷിക ഉത്പന്നങ്ങൾ സംഭരിക്കുന്നതിന് 2000 കോടി അനുവദിച്ചു. കാർഷിക ഉത്പന്നങ്ങളുടെ കയറ്റുമതി ഉദാരമാക്കുമെന്നും ബഡ്ജറ്റിൽ പറയുന്നുണ്ട്. കാർഷിക ക്ലസ്റ്റർ ആരംഭിക്കുമെന്ന് ബജറ്റിൽ പരാമർശം ഉണ്ട്.
കാർഷിക മേഖലയുമായി ബന്ധപ്പെട്ട് ബഡ്ജറ്റിൽ പ്രഖ്യാപിച്ച മറ്റുകാര്യങ്ങൾ :
- കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതി വിപുലീകരിക്കും
- ഇ-നാം പദ്ധതി വിപുലീകരിക്കും
- ജൈവകൃഷിക്ക് ഊന്നൽ നൽകും
- ഫാർമർ പ്രൊഡ്യൂസിങ് കമ്പനികളുടെ നികുതി പരിഷ്‌കരിക്കും
- വിളകൾക്ക് 50% താങ്ങുവില ഉറപ്പാക്കും
- 42 പുതി അഗ്രോ പാർക്കുകൾ ആരംഭിക്കും
- കിസാൻ ക്രെഡിറ്റ് മത്സ്യബന്ധന രംഗത്തേക്ക് കൂടി വ്യാപിപിക്കും
- മുള അധിഷ്ഠിത വ്യവസായങ്ങൾക്ക് സഹായം
- മത്സ്യബന്ധനത്തിനും ശുദ്ധ ജല മത്സ്യ കൃഷിയ്ക്കും 10,000കോടി രൂപ
- കര്‍ഷകരുടെ വരുമാനം 2022ഓടെ ഇരട്ടിയാക്കുമെന്ന് പ്രഖ്യാപനം
- കാർഷിക വളർച്ചയ്ക്ക് ഓപ്പറേഷൻ ഗ്രീൻ് പദ്ധതി അവതരിപ്പിച്ചു; പദ്ധതിക്കായി 500 കോടി അനുവദിച്ചു.
budget 2018
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here