സുപ്രീം കോടതിയില്‍ കേസുകള്‍ പരിഗണിക്കാന്‍ പുതിയ സമ്പ്രദായം

സുപ്രീം കോടതിയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ പരിഹരിക്കാന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര. ഓരോ ജസ്റ്റിസുമാരും കൈക്കാര്യം ചെയ്യേണ്ട കേസുകളുടെ പട്ടിക ചീഫ് ജസ്റ്റിസ് പുറത്തിറക്കി. പൊതുതാല്‍പര്യ ഹര്‍ജികള്‍ നേരിട്ട് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഗൗരവമുള്ള കേസുകള്‍ പലതും ജൂനിയര്‍ ജഡ്ജിമാര്‍ക്ക് നല്‍കുന്നു എന്ന് സീനിയര്‍ ജഡ്ജിമാര്‍ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് ചീഫ് ജസ്റ്റിസ് ഇത്തരം ഒരു മാറ്റം കൊണ്ടുവന്നത്. പുതിയ റോസ്റ്റര്‍ സവിധാനം വരുന്ന തിങ്കളാഴ്ച മുതല്‍ കോടതിയില്‍ പ്രാബല്യത്തില്‍ വരും. ഇതോടെ പ്രശ്‌നപരിഹാരം സാധ്യമാകുമെന്ന വിശ്വാസത്തിലാണ് ചീഫ് ജസ്റ്റിസ്. ഓരോ കേസിലും ബെഞ്ച് തീരുമാനിക്കുള്ള അധികാരം നാല് മുതിര്‍ന്ന ജഡ്ജിമാര്‍ക്കുകൂടി ചീഫ് ജസ്റ്റിസ് വിഭജിച്ച് നല്‍കി. ജനുവരി 12നാണ് ചീഫ് ജസ്റ്റിസിനെതിരെ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് മുതിര്‍ന്ന നാല് ജഡ്ജിമാര്‍ ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തില്‍ വാര്‍ത്തസമ്മേളം നടത്തിയത്. തുടര്‍ന്ന് സുപ്രീം കോടതിയിലെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമായി. ഇതേ തുടര്‍ന്നുള്ള പ്രശ്‌നപരിഹാരത്തിനായാണ് കേസുകള്‍ വിഭജിച്ച് നല്‍കിയുള്ള റോസ്റ്റര്‍ സംവിധാനത്തിന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര തന്നെ രംഗത്തെത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here