കസ്റ്റംസ് തീരുവ കൂട്ടി; വില കൂടുന്ന ഉത്പന്നങ്ങൾ

ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളുടെ കസ്റ്റംസ്് തീരുവ കൂട്ടി. ഇതോടെ ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളുടെ വില കൂടി.
ഇമിറ്റേഷൻ ജ്വല്ലറികൾക്ക് 15 മുതൽ 20 ശതമാനം വരെയാണ് വർധിപ്പിച്ച കസ്റ്റംസ് തീരുവ. പഴച്ചാറുകൾക്ക് 20 മുതൽ 30 ശതമാനം വരെയും, സമാർട്ട് വാച്ചുകൾക്ക് 10 മുതൽ 20 ശതമാനം വരെയും കസ്റ്റംസ് തീരുവ വർധിപ്പിച്ചിട്ടുണ്ട്.
ഇതിന് പുറമെ വെളിച്ചെണ്ണ അടക്കമുള്ള ഭക്ഷ്യ എണ്ണകളുടെ വിലയും വർധിക്കും. അസംസ്‌കൃത എണ്ണയുടെ കസ്റ്റംസ് തീരുവ 12.50 ശതമാനത്തിൽ നിന്ന് 30 ശതമാനമാക്കി. ഒപ്പം സംസ്‌കരിച്ച എണ്ണയുടെ തീരുവ 20- 35 ശതമാനം വരെ ഉയർത്തിയിട്ടുണ്ട്.
വിലക്കൂടിയ മറ്റ് ഉത്പന്നങ്ങൾ :
സൗന്ദര്യ വർധക വസ്തുക്കൾ
പെർഫ്യൂം
ഹയർ ഓയിൽ
ചെരുപ്പ്
ക്ലോക്ക്
കളിപ്പാട്ടം
ആഫ്ടർ ഷേവ്
സൺഗ്ലാസ്
സിഗരറ്റ്
ലൈറ്റർ
ഫർണീച്ചർ
മെത്ത
ലാമ്പ്
ലൈറ്റ്
കാറിന്റെ സ്‌പെയർ പാർട്ട്‌സ്
മൊബൈൽ ഫോൺ
ടയർ
മുത്ത്
മെഴുകുതിരി
ടയർ
മോട്ടോർ സൈക്കിൾ
വീഡിയോ ഗെയിം
റൂം ഫ്രഷ്‌നർ
ഒപ്റ്റിക്കൽ ഫൈബർ കേബിൾ
budget 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here