Advertisement

തിയേറ്ററില്‍ സിനിമ കാണുന്നതിനിടെ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം

February 2, 2018
Google News 0 minutes Read
theater

ഹൈദരാബാദിലെ പ്രശാന്ത് തിയറ്ററില്‍ പദ്മാവത് സിനിമയുടെ പ്രദര്‍ശം കാണുന്നതിനിടെ 19കാരിയായ പെണ്‍കുട്ടിയെ യുവാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചു. പെണ്‍കുട്ടി ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 23 വയസ്സുള്ള യുവാവുമായി സിനിമ കാണാന്‍ തിയേറ്ററിലെത്തിയതാണ്. അതേ യുവാവാണ് പെണ്‍കുട്ടിയെ തിയേറ്ററിനകത്ത് വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. രണ്ട് മാസം മുന്‍പാണ് ഈ പെണ്‍കുട്ടി യുവാവുമായി ഫേസ്ബുക്കിലൂടെ പരിചയത്തിലായത്. ഇരുവരുമൊന്നിച്ച് തിയറ്ററിൽ എത്തുകയും സിനിമയ്ക്ക് കയറുകയും ചെയ്തു. തിയറ്ററിൽ ആളുകൾ കുറവായിരുന്നെന്നും ചിത്രം തുടങ്ങി ഏതാനും നിമിഷങ്ങൾക്കുള്ളിൽ തന്നെ ഇയാൾ പെൺകുട്ടിയെ കടന്നുപിടിക്കുകയുമായിരുന്നെന്നാണ് പോലീസ് ഭാഷ്യം.
പരിക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിക്കെതിരെ ബലാത്സംഗകുറ്റത്തിന് കേസെടുത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here