കിടപ്പ് രോഗികൾക്ക് സൗജന്യ ഓക്സിജൻ കോൺസൻട്രേറ്ററുകൾ നൽകി: പിറന്നാൾ ആഘോഷിച്ച് മോഹൻലാൽ ആരാധക കൂട്ടായ്മ

കിടപ്പ് രോഗികൾക്ക് സൗജന്യ ഓക്സിജൻ കോൺസൻട്രേറ്ററുകൾ നൽകി മോഹൻലാലിൻറെ പിറന്നാൾ ആഘോഷം. പരിപാടി സംഘടിപ്പിച്ചത് ഓൾ കേരള മോഹനലാൽ ഫാൻസ് ആസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയാണ്. ഓക്സിജൻ സിലിണ്ടർ ആവശ്യമായി വരുന്ന കിടപ്പുരോഗികൾക്കും അവരെ പരിചരിക്കുന്ന സ്ഥാപനങ്ങൾക്കുമാണ് കോൺസൻട്രേറ്ററുകൾ നൽകിയത്.
കോഴിക്കോട് നടന്ന പിറന്നാൾ ആഘോഷം ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. കെ ജി അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് സിറ്റി പാലിയേറ്റീവ് കെയർ സൊസൈറ്റി ചെയർമാൻ ജാഫർ ഓക്സിജൻ കോൺസെൻട്രേറ്റർ ഡോ. കെ ജി അലക്സാണ്ടറിൽ നിന്ന് ഏറ്റുവാങ്ങി.
തന്‍റെ അറുപത്തി നാലാം പിറന്നാള്‍ ആഘോഷിക്കുകയാണ് മോഹന്‍ലാല്‍ ഇന്ന്. രാവിലെ മുതല്‍ ഒട്ടനവധി പേരാണ് പ്രിയതാരത്തിന് ആശംസകളുമായി രംഗത്ത് എത്തുന്നത്. ഇതരഭാഷാ താരങ്ങളും ഇക്കൂട്ടത്തില്‍പ്പെടും. സോഷ്യല്‍ മീഡിയയില്‍ എങ്ങും മോഹന്‍ലാല്‍ സ്പെഷ്യല്‍ വീഡിയോകളും ഫോട്ടോകളും നിറയുകയാണ്.
Story Highlights : Mohanlal Fans giving Oxygen cylinders
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here