ഹൃദയാഘാതം; പത്തനംതിട്ട സ്വദേശി ദമാമില്‍ മരിച്ചു

പത്തനംതിട്ട സ്വദേശി ദമാമില്‍ മരിച്ചു. പത്തനംതിട്ട ഉള്ളനാട് പുളനാട് സ്വദേശി മുളനില്‍കുന്നത്തില്‍ പി.എം സാജന്‍ (57) ആണ് മരിച്ചത്. ജോലിക്കിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോബാര്‍ ദോസരി ഹോസ്പിറ്റലില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. (Malayali died in Dammam due to Heart attack)
32 വര്‍ഷമായി ദമാം സെക്കന്റ് ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെ യു എസ് ജി മിഡില്‍ ഈസ്റ്റ് കമ്പനിയിലെ പ്രൊഡക്ഷന്‍ വിഭാഗത്തില്‍ ജോലി ചെയ്തുവരികയായിരുന്നു. പന്തളം മുടിയൂര്‍ക്കോണം വാലില്‍ വടക്കേതില്‍ സിജിയാണ് ഭാര്യ, മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ സോന , ഇഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയായ അനു എന്നിവര്‍ മക്കളാണ്. നിയമ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മ്യതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കമ്പനി അധിക്യതരുടേയും സാമൂഹ്യ പ്രവര്‍ത്തകന്‍ നാസ് വക്കത്തിന്റെയും നേത്യത്വത്തില്‍ പുരോഗമിക്കുന്നു.
Story Highlights : Malayali died in Dammam due to Heart attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here