Advertisement

വനിതാ ക്ഷേമത്തിന് 1267 കോടി; ഇത് സ്ത്രീ സൗഹൃദ ബഡ്ജറ്റ്

February 2, 2018
Google News 1 minute Read
budget 2017 pink control and other projects for women

വനിതാ ക്ഷേമത്തിന് ബജറ്റില്‍ 1267 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി തോമസ് ഐസക്ക്. 13.6ശതമാനവും സ്ത്രീ സൗഹൃദ പദ്ധതികള്‍ക്കായാണ് മാറ്റിവച്ചിരിക്കുന്നത്.സ്ത്രീ സുരക്ഷക്ക് മാത്രം 50 കോടി മാറ്റി വയ്ക്കും. അതിക്രമങ്ങളെ അതിജീവിക്കുന്ന സ്ത്രീകളുടെ ക്ഷേമത്തിനായി 3 കോടി രൂപയും ബജറ്റില്‍ വകയിരുത്തി. വിവാഹ സഹായം 10,000 രൂപയില്‍ നിന്നും 40,000 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്.

അവിവിഹാഹിതരായ അമ്മമാര്‍ക്കുള്ള ധനസഹായം ഇരട്ടിയാക്കി. 2000 രൂപയായി ഉയര്‍ത്തി. കുടുംബശ്രീക്കുള്ള ധനസഹായം 200 കോടിയാക്കി. 2018-19 സംസ്ഥാനത്തു അയക്കൂട്ട വര്‍ഷമായി ആചരിക്കുമെന്നും ധനമന്ത്രി അറിയിച്ചു. പീഡനത്തിനിരയായ സ്ത്രീകള്‍ക്ക് പ്രത്യേക താമസ സൗകര്യം.കൊച്ചിയില്‍ 4 കോടി മുടക്കി ഷീ ലോഡ്ജ്‌, നിര്‍ഭയ പരിപാടികള്‍ക്കായി അഞ്ച് കോടിയും വകയിരുത്തിയിട്ടുണ്ട്. . ലിംഗനീതി യാഥാര്‍ഥ്യമാക്കുന്നതിനായി വിവിധ വിഭാഗങ്ങളെ ഉള്‍പ്പെടുത്തി വലിയ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് പദ്ധതി ആവിഷ്‌കരിക്കും. സ്ത്രീ സൗഹൃദ പദ്ധതി ഏറ്റെടുക്കുന്ന പഞ്ചായത്തുകള്‍ക്ക് 10 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. അതിക്രമങ്ങളെ അതിജീവിക്കുന്നവര്‍ക്ക് അടിയന്തിര സഹായംനല്‍കുന്നതിന് 3 കോടി രൂപ, പുനരധിവസിപ്പിക്കുന്നതിന് 5 കോടി രൂപ, സ്ത്രീകളുടെയും വയോജനങ്ങളുടെയും അഭയകേന്ദ്രങ്ങള്‍ നവീകരിക്കുന്നതിന് 20 കോടി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here