മൂത്രപ്പുര ഉപയോഗിക്കാൻ 10 രൂപ, ഇതിന് പുറമെ ജിഎസ്ടിയും, പാഴ്‌സൽ ചാർജും! വൈറലായി ഹോട്ടൽ ബിൽ

GST and parcel charge for using loo

മൂത്രപ്പുര ഉപയോഗിക്കാൻ രണ്ടോ മൂന്നോ രൂപ..കൂടിപ്പോയാൽ 5 രൂപ…അതാണ് ശരാശരി ഈടാക്കാറുള്ളത്. എന്നാൽ അടുത്തിടെ മൂത്രപ്പുര ഉപയോഗിക്കാൻ യുവാവിന് നൽകേണ്ടി വന്നത് 10 രൂപയും, ഇതിന് പുറമെ ജിഎസ്ടിയും !

തമിഴ്‌നാട്ടിലെ ഈറോഡിലാണ് സംഭവം നടക്കുന്നത്. വഴിമധ്യേ മൂത്രശങ്ക തോന്നിയ യുവാവ് അടുത്തുള്ള റെസ്‌റ്റോറന്റിലെ മൂത്രപ്പുര ഉപയോഗിച്ചു. അപ്പോൾ തന്നെ ഹോട്ടൽ അധികൃതർ യുവാവിന് മൂത്രപ്പുര ഉപയോഗിച്ചതിന് ‘ബില്ലും’ നൽകി.

GST and parcel charge for using loo

എന്നാൽ ബില്ല് കണ്ട യുവാവ് ഞെട്ടി..പത്ത് രൂപ, പോരാത്തതിന് ജിഎസ്ടിയും പാഴ്‌സൽ ചാർജും ! 50 പൈസയാണ് പാഴ്‌സൽ ചാർജായി എടുത്തിരിക്കുന്നത്. എസ്ജിഎസ്ടിയായി 26 പൈസയും സിജിഎസ്ടിയായി 26 പൈസയും. ആകെ മൊത്തം ബിൽത്തുക 11 രൂപ !

ഇപ്പോൾ ഈ ഹോട്ടൽ ബില്ലാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മൂത്രപ്പുര ഉപയോഗിക്കാനും ജിഎസ്ടി നൽകണമോ, എന്തിനാണ് മൂത്രപ്പുര ഉപയോഗിക്കാൻ പാഴ്‌സൽ ചാർജ് എന്നിങ്ങനെ നിരവധി ചോദ്യങ്ങളാണ് ബില്ല് കണ്ടവരെല്ലാം ചോദിക്കുന്നത്.

GST and parcel charge for using loo‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More