Advertisement

റോഡപകടങ്ങളിൽപ്പെടുന്നവർക്ക് ആദ്യ 48 മണിക്കൂർ സൗജന്യചികിത്സ

February 5, 2018
Google News 1 minute Read
accident

റോഡപകടങ്ങളിൽപ്പെടുന്നവർക്ക് ആദ്യ 48 മണിക്കൂർ സർക്കാർ സ്വകാര്യ ആശുപത്രികളിൽ സൗജന്യചികിത്സ ഉറപ്പാക്കുന്ന തീരുമാനം സർക്കാർ കൈക്കൊണ്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. അതോടൊപ്പം, പരിക്കേൽക്കുന്നവരെ വിദഗ്ദ്ധ ചികിത്സ ലഭിക്കുന്ന ട്രോമ കെയർ സംവിധാനമുള്ള ആശുപത്രിയിൽ വേഗത്തിൽ എത്തിക്കുന്നതിനുള്ള ആംബുലൻസ് സൗകര്യങ്ങൾ ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നുണ്ട്.

അതിനായി, സംസ്ഥാന വ്യാപകമായി ആംബുലൻസ് സർവ്വീസ് ലഭ്യമാക്കാൻ ഇനെറ്റ്‌വർക്ക് ശൃംഖലയ്ക്ക് രൂപം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

road accident

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here