പ്രസ് ക്ലബ്ബിൽ നടത്താൻ ഇരുന്ന ഒരു പത്രസമ്മേളനത്തെ കുറിച്ച് മാധ്യമങ്ങൾ തെറ്റായ വാർത്തകൾ നൽകുന്നു: പ്രസ്‌ക്ലബ് പ്രസിഡന്റ്

പ്രസ് ക്ലബ്ബിൽ നടത്താൻ ഇരുന്ന ഒരു പത്രസമ്മേളനത്തെ കുറിച്ച് മാധ്യമങ്ങൾ തെറ്റായ വാർത്തകൾ നൽകുന്നുവെന്ന് തിരുവനന്തപുരം പ്രസ്‌ക്ലബ് പ്രസിഡന്റ് രാജീവ്. ഒരു വ്യക്തി നടത്താൻ ഇരുന്ന പത്രസമ്മേളനം മാറ്റിവെച്ചതായി പ്രസ് ക്ലബ്ബിനെ അറിയച്ചതായി വാർത്തകൾ വന്നതു തികച്ചും അടിസ്ഥാനരഹിതമാണെന്നും അങ്ങനെ ഒരു വിവരം പ്രസ് ക്ലബ്ബിനെ പത്രസമ്മേളനം ബുക്ക് ചെയ്തവരോ നടത്താൻ ഇരുന്നവരോ ഇതുവരെയും അറിയിച്ചിട്ടില്ലെന്നും രാജീവ് പറഞ്ഞു.
പത്രസമ്മേളനം ബുക്ക് ചെയ്തവർ ഇതുവരെയും ഞങ്ങളെ ബന്ധപ്പെടുകയോ ഞങ്ങൾക്ക് അവരെ ബന്ധപെടാനോ ഇതുവരെയും കഴിഞ്ഞിട്ടില്ല. പത്രസമ്മേളനം മാറ്റിവെച്ചതായി പ്രസ് ക്ലബ്ബിനെ അറിയിച്ചു എന്ന് പുറത്തു വന്ന വാർത്തകൾ അടിസ്ഥാന രഹിതം ആണ്. പ്രസ് ക്ലബ്ബിനു ലഭിച്ചതായി മാധ്യമങ്ങൾ പുറത്തുവിടുന്ന കത്ത് ഇതുവരെ പ്രസ് ക്ലബിന് ലഭിച്ചിട്ടില്ലെന്നും രാജീവ് കൂട്ടിച്ചേർത്തു.
media reporting false news on press club
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here