Advertisement

പ്രായപൂർത്തിയായവർ വിവാഹിതരായാൽ അതിൽ ആർക്കും ഇടപെടാൻ അവകാശമില്ല: സുപ്രീം കോടതി

February 5, 2018
Google News 0 minutes Read
no one can interfere in the marriage of two adults says sc

പ്രായപൂർത്തിയായവർ വിവാഹിതരായാൽ മാതാപിതാക്കൾ അടക്കം മറ്റാർക്കും ഇടപെടാൻ അവകാശമില്ലെന്ന് സുപ്രീം കോടതി. വാക്കാലുള്ള പരാമർശമാണ് കോടതി നടത്തിയത്.

കുടുംബത്തെ അപമാനിക്കുന്നതിൻറെ പേരിൽ വിവാഹിതരാകാൻ തയ്യാറാകുന്നവരെയും കുടുംബാംഗങ്ങളേയും കൊല്ലുന്ന സംഭവങ്ങൾ ഏറിവരികയാണെന്നും ഇത് നിരോധിക്കണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴാണ് ചീഫ് ജസ്റ്റിസ് ദീപ മിശ്രയുടെ ഈ പരാമർശം.

പ്രായപൂർത്തിയായവർ വിവാഹിതരായാൽ അക്കാര്യത്തിൽ മാതാപിതാക്കൾക്കോ സമൂഹത്തിനോ മറ്റേതെങ്കിലും സംഘടനയ്‌ക്കോ വ്യക്തികൾക്കോ ഇടപെടാൻ അവകാശമില്ലെന്നും മിശ്ര കൂട്ടിച്ചേർത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here