Advertisement

ബിസിസിഐയുടെ സമ്മാനത്തുകയിലെ വിവേചനത്തില്‍ അതൃപ്തി അറിയിച്ച് ദ്രാവിഡ്

February 6, 2018
Google News 1 minute Read
Rahul Dravid 1

അണ്ടര്‍-19 ലോകകപ്പ് നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ബിസിസിഐ നല്‍കിയ സമ്മാനത്തുകയില്‍ വിവേചനം കാണിച്ചെന്നും അതില്‍ അതൃപ്തിയുണ്ടെന്നും അണ്ടര്‍-19 ക്രിക്കറ്റ് ടീം മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. മുഖ്യ പരിശീലകനായ ദ്രാവിഡിന് 50 ലക്ഷവും സപ്പോര്‍ട്ടിംഗ് സ്റ്റാഫുകള്‍ക്ക് 20 ലക്ഷവുമാണ് ബിസിസിഐ നല്‍കിയിരിക്കുന്നത്. ഇതിലെ വിവേചനമാണ് രാഹുല്‍ദ്രാവിഡിനെ അതൃപ്തനാക്കിയത്. കിരീടനേട്ടത്തില്‍ എല്ലാവരും ഒരു പോലെ സഹകരിച്ചിട്ടുണ്ടെന്ന് രാഹുല്‍ ദ്രാവിഡ് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. തനിക്ക് മാത്രം കൂടുതല്‍ തുക സമ്മാനമായി നല്‍കിയതാണ് രാഹുല്‍ ദ്രാവിഡിനെ ചൊടിപ്പിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here