Advertisement

സ്ത്രീധനം നല്‍കിയില്ല; ഭര്‍ത്താവ് ഭാര്യയുടെ വൃക്ക വിറ്റു

February 8, 2018
Google News 0 minutes Read
wife

സ്ത്രീധനം നല്‍കാത്തതിന് ഭര്‍ത്താവ് ഭാര്യയുടെ വൃക്ക വിറ്റു. കൊല്‍കത്തയിലാണ് സംഭവം. അപ്പന്റിസൈറ്റിസ് ആണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പശ്ചിമബംഗാള്‍ സ്വദേശിയായ റീത്താ സര്‍ക്കാരിന്റെ കിഡ്നി ഭര്‍ത്താവ് വിറ്റത്. ഭര്‍ത്താവും ഭര്‍ത്തൃസഹോദരനും ചേര്‍ന്നാണ് യുവതിയെ തെറ്റിദ്ധരിപ്പിച്ച് ഓപ്പറേഷന്‍ നടത്തിയത്. റീത്തയുടെ പരാതിയില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആശുപത്രി അധികൃതരും ഭര്‍ത്താവിന് കൂട്ടുനിന്നെന്ന് ഭാര്യ പറയുന്നു. ഓപ്പറേഷന്‍ കഴിഞ്ഞപ്പോഴും വയറുവേദന കൂടി. ആശുപത്രിയില്‍ കൊണ്ട് പോകണമെന്ന് പറഞ്ഞെങ്കിലും ഭര്‍ത്താവ് കൊണ്ട് പോകാന്‍ തയ്യാറായില്ല. വയറു വേദന അസഹനീയമായതിനാല്‍ സ്വന്തം വീട്ടില്‍ പോയ റീത്ത വീട്ടുകാരുടെ സഹായത്തോടെ അശുപത്രിയില്‍ പോയി. അവിടെ നടത്തിയ പരിശോധനയിലാണ് വലത് വൃക്ക നീക്കം ചെയ്തതായി കണ്ടെത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here