Advertisement

ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി; മഞ്ഞപ്പട ഇന്ന് കളത്തിലിറങ്ങുക ഹ്യൂമേട്ടനില്ലാതെ

February 8, 2018
Google News 0 minutes Read

എ.ടി.കെ.യുമായുള്ള മത്സരം കൊല്‍ക്കത്തയില്‍ ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കവേ കേരള ബ്ലാസ്റ്റേഴ്‌സിന് കനത്ത തിരിച്ചടി. അവസാന മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ച ആരാധകരുടെ പ്രിയപ്പെട്ട ഇയാന്‍ ഹ്യൂം ഇന്നത്തെ മത്സരത്തില്‍ കളിച്ചേക്കില്ല. എഫ്.സി പുണെ സിറ്റിക്കെതിരായ മത്സരത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്നാണ് ഇയാന്‍ ഹ്യൂമിന് ഇന്നത്തെ മത്സരത്തില്‍ നിന്ന് ഒഴിവാകേണ്ടി വന്നത്. ഇരു ടീമുകള്‍ക്കും ഈ മത്സരം അനിവാര്യമാണ്. പരിക്ക് ഉടന്‍ ഭേദമാകാന്‍ സാധ്യതയില്ലാത്തതിനാല്‍ സീസണിലെ ഇനിയുള്ള മത്സരങ്ങളിലും ഇയാന്‍ ഹ്യൂമിന് കളിക്കാന്‍ സാധിക്കില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here