Advertisement

ഡിവില്ലിയേഴ്‌സ് എത്തും; ജോഹ്നാസ്ബര്‍ഗില്‍ പച്ച തൊടാന്‍ സൗത്താഫ്രിക്ക

February 9, 2018
Google News 1 minute Read
AB Divilliers

ഇന്ത്യ-സൗത്താഫ്രിക്ക ഏകദിന പരമ്പരയിലെ നാലാം മത്സരം നാളെ ജോഹ്നാസ്ബര്‍ഗിലെ ന്യൂവാണ്ടറേഴ്‌സ് മൈതാനത്ത് നടക്കും. ഇന്ത്യന്‍ സമയം വൈകീട്ട് 4.30ന് മത്സരം ആരംഭിക്കും. മൂന്ന് മത്സരങ്ങളിലും വിജയിച്ച ഇന്ത്യ മികച്ച ആത്മധൈര്യത്തിലാണ്. ശേഷിക്കുന്ന മൂന്ന് കളികളില്‍ ഒരെണ്ണം ജയിച്ചാല്‍ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം. എന്നാല്‍ ഇന്ത്യയുടെ ലക്ഷ്യം എല്ലാ മത്സരങ്ങളും വിജയിച്ച് പരമ്പര തൂത്തുവാരുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് സാധ്യവുമാണ്. എന്നാല്‍ എതിര്‍വശത്ത് കാര്യങ്ങള്‍ അത്ര എളുപ്പമല്ല. സ്വന്തം നാട്ടില്‍ ചരിത്രത്തില്‍ തന്നെ കേട്ടുകേള്‍വിയില്ലാത്തവണ്ണം തകര്‍ന്നടിഞ്ഞിരിക്കുകയാണ് സൗത്താഫ്രിക്ക. നാലാം ഏകദിനത്തില്‍ ആതിഥേയര്‍ക്കുള്ള ഏക ആശ്വാസം ഏ.ബി. ഡിവില്ലിയേഴ്‌സിന്റെ മടങ്ങിവരവ് മാത്രമാണ്. പരിക്കിനെ തുടര്‍ന്ന് ആദ്യ മൂന്ന് മത്സരങ്ങളില്‍ വിശ്രമിച്ച ഡിവില്ലിയേഴ്‌സ് നാലാം ഏകദിനത്തില്‍ കളത്തിലിറങ്ങുമെന്നാണ് സൂചന. ഇപ്പോഴത്തെ നിലയില്‍ ഡിവില്ലിയേഴ്‌സിനും ഇന്ത്യയെ പിടിച്ചുകെട്ടാനാവില്ല എന്നതാണ് യാഥാര്‍ഥ്യം. പരമ്പര നഷ്ടമാക്കാതിരിക്കാന്‍ സൗത്താഫ്രിക്കയ്ക്ക് നാളെ ജീവന്‍മരണ പോരാട്ടം തന്നെ കാഴ്ചവെക്കേണ്ടി വരും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here