ഭൂമികുലുങ്ങി മറിഞ്ഞപ്പോഴും നവജാത ശിശുക്കളെ മാറോടടക്കി നന്മയുടെ മാലാഖമാര്‍

ഭൂകമ്പത്തില്‍ നവജാത ശിശുക്കളെ രക്ഷിക്കാനായി ജീവന്‍ പണയപ്പെടുത്തി ഭൂമിയിലെ മാലാഖമാര്‍. ഇന്‍ക്യൂബേറ്ററിലെ കുഞ്ഞുങ്ങളെ രക്ഷിക്കാനായി എല്ലാ നഴ്സുമാരും കിണഞ്ഞ് പരിശ്രമിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഭൂകമ്പത്തില്‍ ഇക്യൂബേറ്ററടക്കം നിരങ്ങി നീങ്ങി മാറുമ്പോള്‍ ചുവരിന് സമീപത്ത് നിന്ന് ഇതെല്ലാം നീക്കി മുറിയ്ക്ക് നടുവിലേക്ക് വയ്ക്കുകയാണ് ആദ്യം ചെയ്യുന്നത്. പിന്നീട് മറ്റ് നഴ്സുമാരും എത്തി കുട്ടികളെ ഇവിടെ നിന്ന് മാറ്റുന്ന വീഡിയോയാണ് ഇത്. കൂട്ടത്തില്‍ ഒരാള്‍ പോലും ഇത്ര വലിയ ഭൂകമ്പത്തില്‍ നിന്ന് സ്വയ രക്ഷയ്ക്കായി പുറത്തേക്ക് ഓടി പോകുന്നില്ല, ഇതാണ് ഇന്ന് ലോകം ചര്‍ച്ച ചെയ്യുന്നത്. എല്ലാവരും ഒരേ മനസ്സോടെ ആ കുഞ്ഞുങ്ങളുടെ ജീവന് വേണ്ടിയാണ് പൊരുതുന്നത്.
തായ്വാനില്‍ നടന്ന ഭൂകമ്പത്തിലെ ദൃശ്യങ്ങളെന്ന പേരിലാണ് ഇപ്പോള്‍ ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ കഴിഞ്ഞ നവംബര്‍ മാസത്തില്‍ കൊറിയയില്‍ ഉണ്ടായ ഭൂകമ്പത്തിലെ ദൃശ്യങ്ങളാണിവ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here