നോട്ട് നിരോധനത്തിലൂടെ സഹകരണമേഖലയെ തകര്‍ക്കാന്‍ ശ്രമം നടന്നുവെന്ന് മുഖ്യമന്ത്രി

സഹകരണ മേഖലയെ ഒന്നടങ്കം തകര്‍ക്കാനുള്ള ഗൂഢമായ ശ്രമമാണ് നോട്ട് നിരോധനത്തിലൂടെ നടന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളുടെ സ്വന്തം മേഖലയാണ് സഹകരണ രംഗം. ഇടപാടുകാരെ ചൂഷണം ചെയ്യുന്ന സമീപനം സഹകരണ ബാങ്കുകള്‍ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നോട്ട് നിരോധനം സഹകരണ മേഖലക്ക് ഉണ്ടാക്കിയ പ്രയാസം വലുതാണ്. ആയിരക്കണക്കിനാളുകൾ നിത്യേന ഇടപാട് നടത്തുന്ന സഹകരണ സ്ഥാപനങ്ങളെ കേവലം ഒരു വ്യക്തിയുടെ സ്ഥാനത്തേക്ക് പരിമിതപ്പെടുത്തുന്ന നിലയാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. സഹകരണ സ്ഥാപനങ്ങളെ ശ്വാസം മുട്ടിക്കുന്ന അവസ്ഥയായിരുന്നു അത്. വിശ്വാസ്യത തകർത്താൽ സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപം ചോർന്നുപോകുന്ന സ്ഥിതിയാണ് സാധാരണ നിലയിൽ ഉണ്ടാവുക. ഇതിനായിരുന്നു ശ്രമിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here