കോഹ്‌ലിയെ ഇന്ത്യ അമിതമായി ആശ്രയിക്കുന്നു; കെ.ശ്രീകാന്ത്

സൗത്താഫ്രിക്കയ്‌ക്കെതിരായ ഏകദിനപരമ്പരയില്‍ ഇന്ത്യ മികച്ച പ്രകടനം നടത്തി മുന്നേറുമ്പോഴാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ.ശ്രീകാന്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ വിമര്‍ശിച്ചത്. ക്യാപ്റ്റന്‍ കോഹ്‌ലിയില്‍ മാത്രം ഇന്ത്യന്‍ ടീം അമിതമായി ആശ്രയിക്കുകയാണെന്നും മറ്റ് താരങ്ങള്‍ അതിനാല്‍ അലസരായി മാറുകയാണെന്നും ശ്രീകാന്ത് വിമര്‍ശിച്ചു. കോഹ്‌ലിയുടെ ഇന്നിംഗ്‌സ് പരാജയപ്പെട്ടാല്‍ ടീമിന്റെ പ്രകടനത്തെ മുഴുവന്‍ അത് ബാധിക്കുന്നു. മറ്റ് താരങ്ങള്‍ കോഹ്‌ലിയെ പോലെ മാച്ച് വിന്നേഴ്‌സായി മാറുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അത്തരം ഒരു രീതി ഇന്ത്യന്‍ ടീമിനെ തുടര്‍ന്നുള്ള യാത്രയില്‍ മോശമായി ബാധിക്കുമെന്നും ശ്രീകാന്ത് പറഞ്ഞു. സൗത്താഫ്രിക്കയില്‍ നടന്ന മൂന്ന് ഏകദിനങ്ങളിലും കോഹ്‌ലിയുടെ ഇന്നിംഗ്‌സ് ഇല്ലായിരുന്നെങ്കില്‍ അത് ടീമിനെ വേറൊരു രീതിയില്‍ ബാധിക്കുമായിരുന്നെന്നും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here