ചിരിയുണര്‍ത്തി ‘സുഡാനി ഫ്രം നൈജീരിയ’യുടെ ട്രെയിലറെത്തി

sudani from nigeria

നവാഗതനായ സക്കറിയ കഥയെഴുതി സംവിധാനം ചെയ്യുന്ന സുഡാനി ഫ്രം നൈജീരിയയുടെ ട്രെയിലര്‍ റിലീസ് ചെയ്തു. ഫുട്‌ബോളിന്റെ കഥയുമായെത്തുന്ന ചിത്രത്തില്‍ സൗബിന്‍ ഷാഹിറും നൈജീരിയയില്‍ നിന്നുള്ള നടന്‍ സാമുവല്‍ റോബിന്‍സണും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രസകരമായ രംഗങ്ങള്‍ കോര്‍ത്തിണക്കിയ സിനിമയുടെ ട്രെയിലര്‍ ഇതിനോടകം തന്നെ പ്രേക്ഷകസ്വീകാര്യത നേടി കഴിഞ്ഞു. ഷൈജു ഖാലിദാണ് ക്യാമറ കൈക്കാര്യം ചെയ്തിരിക്കുന്നത്. റെക്‌സ് വിജയനാണ് സംഗീതം. സമീര്‍ താഹിറും ഷൈജു ഖാലിദും ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത്.

ട്രെയിലര്‍ കാണാം…

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top