സോഷ്യൽ മീഡിയ കീഴടക്കി ലൂണയുടെ തകർപ്പൻ ഫോട്ടോഷൂട്ട്

സോഷ്യൽ മീഡിയയിൽ വൈറലായി ലൂണയുടെ തകർപ്പൻ ഫോട്ടോഷൂട്ട്. പേര് കേട്ട് മനുശ്യനാണെന്ന് കരുതണ്ട, ലൂണ എന്നത് ഒരു പൂച്ചക്കുട്ടിയാണ്.
ഫോട്ടോഷൂട്ടുകൾ വൈറലാക്കാൻ എന്തും ചെയ്യുന്ന കാലത്ത് സ്വാഭാവികമായി വൈറലായ ഒരു ഫോട്ടോഷൂട്ടാണ് വാർത്തയിൽ നിറയുന്നത്. രസകരമായ ഫോട്ടോഷൂട്ട് പങ്ക് വെച്ചിരിക്കുന്നത് മിഷിഗണിൽ നിന്നുള്ള ഫോട്ടോഗ്രാഫർ കിറ്റി ഷൗബ് ആണ്.
മൂന്നാഴ്ച്ച മുൻപാണ് കിറ്റിയും മകൾ അമേലിയും ചേർന്ന് ഒരു പൂച്ചക്കുട്ടിയെ ദത്തെടുത്ത് സ്വന്തമാക്കിയത്. കറുപ്പിന്റെ അഴകു മുഴുവൻ വാരിയണിഞ്ഞ സുന്ദരിപ്പൂച്ചക്കുഞ്ഞിന് ലൂണയെന്ന പേരും നൽകി.
ഫോട്ടോഗ്രാഫിയിലെ തന്റെ കഴിവു മുഴുവൻ പുറത്തെടുത്ത് സർഗ്ത്മകത മേമ്പൊടി ചേർത്ത് കിറ്റി ഒരു ഫോട്ടോഷൂട്ടങ്ങ് നടത്തി. ഷൂട്ടിലൂടെ സുന്ദരിപ്പൂച്ചക്കുഞ്ഞിന്റെ ശൈശവം ആഘോഷമാക്കി കിറ്റിയും അമേലിയും. ന്യൂ ബോൺ ബേബി ഫോട്ടോഷൂട്ടിനുപയോഗിക്കുന്ന സകലമാന പ്രോപ്പർട്ടീസും ഉപയോഗിച്ചൊരു കിടിലൻ ഫോട്ടോഷൂട്ട്. തഴക്കം വന്ന മോഡലിനെപ്പോലെ ലൂണ ഫോട്ടോഷൂട്ടിൽ താരമാവുകയും ചെയ്തു.
അടുക്കളയിലെ സാലഡ് ബൗൾ വരെ ഷൂട്ടിലെ പ്രോപ്പർട്ടിയായി. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഫോട്ടോകൾക്ക് 64,000 ലൈക്കുകളും, 66,000 ഷെയറുകളും ലഭിച്ചിട്ടുണ്ട്. ലൂണയുടെ കൂടുതൽ ഫോട്ടോകളാവശ്യപ്പെട്ട് ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് ലൂണാ ഫാൻസ്.
Luna Kitten viral photoshoot
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here