Advertisement

ചിരിക്കാന്‍ ജിഎസ്ടി വേണ്ട; മോദിയോട് രേണുക ചൗധരി

February 11, 2018
Google News 0 minutes Read

പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ നടത്തിയ രാമയണ പരിഹാസത്തിന് ചുട്ടമറുപടി നല്‍കി കോണ്‍ഗ്രസ് എംപി രേണുക ചൗധരി. ചിരിക്കാന്‍ തനിക്ക് ആരുടെയും അനുവാദം നേണ്ടെന്നും ഈ നാട്ടില്‍ ചിരിക്കാനായി ജിഎസ്ടി ഏര്‍പ്പെടുത്തിയിട്ടില്ലെന്നും രേണുക ചൗധരി തുറന്നടിച്ചു. ഗോവയിലെ പനാജിയില്‍ ഡിഫിക്കല്‍റ്റ് ഡയലോഗില്‍ സംസാരിക്കുകയായിരുന്നു രേണുക. കഴിഞ്ഞ ദിവസമായിരുന്നു രാജ്യസഭയില്‍ രേണുകയുടെ ചിരിയുടെ പേരില്‍ വിവാദങ്ങള്‍ ഉണ്ടായത്. പ്രധാനമന്ത്രി രാജ്യസഭയില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ആധാര്‍ കാര്‍ഡ് എന്ന ആശയം വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്ത് ഉണ്ടായതാണ് എന്ന് സഭയില്‍ പറഞ്ഞപ്പോള്‍ എംപിയായ രേണുക ഉച്ചത്തില്‍ പരിഹാസച്ചിരി മുഴക്കി. ഇതില്‍ ക്ഷുഭിതനായ രാജ്യസഭാ ചെയര്‍മാന്‍ ഉപരാഷ്ട്രപതി വെങ്കയ്യാ നായിഡു രേണുകയുടെ ചിരിയെ വിമര്‍ശിച്ചു. രേണുകയോട് ഉടന്‍ തന്നെ ഒരു ഡോക്ടറെ കാണാന്‍ ഉപദേശിക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് മോദിയുടെ വിമര്‍ശനം. രാമായണം സീരിയലിനു ശേഷം ആദ്യമായാണ് ഇത്തരത്തിലൊരു ചിരി കാണുന്നതെന്നും പറഞ്ഞ് മോദിയും രേണുകയെ കളിയാക്കി. തുടര്‍ന്ന് കോണ്‍ഗ്രസ് പ്രതിഷേധമുയര്‍ത്തിയിരുന്നു. തന്റെ ചിരിയെ കുറിച്ചുള്ള മോദിയുടെ വിമര്‍ശനത്തിനാണ് ഇന്ന് കോണ്‍ഗ്രസ് എംപിയായ രേണുക മറുപടി നല്‍കിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here